ചൊവ്വയിലേക്കുള്ള യാത്രയിൽ മരണം സംഭവിച്ചാൽ യാത്രികരുടെ മൃതദേഹം എന്തുചെയ്യും? മൃതദേഹങ്ങള്‍ ചൊവ്വയില്‍ അടക്കുമോ അതോ ബഹിരാകാശത്ത് ഉപേക്ഷിക്കുമോ അതോ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുമോ?
What happens to your body when you die in space?
റോക്കറ്റില്‍ വിദൂരതയിലേക്കുള്ള സഞ്ചാരങ്ങള്‍ക്കിടെ ഇതുവരെ 21 മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്. കുറഞ്ഞത് ഏഴ് മാസത്തോളം നീളുന്ന ചൊവ്വാ ഗ്രഹത്തിലേക്കുള്ള യാത്രക്കിടെ കൂടുതല്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായേക്കുമെന്ന ആശങ്കയുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ മരിച്ചവരെ എന്തു ചെയ്യും....?
ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയെന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നതോടെ നമ്മള്‍ പുതിയൊരു ബഹിരാകാശ യുഗത്തിലേക്കാണ് കടക്കുന്നത്.
'നിങ്ങള്‍ക്ക് ചൊവ്വയിലേക്ക് പോകണോ? എങ്കില്‍ മരിക്കാന്‍ തയാറായിക്കോളൂ' എന്ന് പറഞ്ഞത് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കാണ്.
ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന മസ്‌കിന്റെ ഏറ്റവും യാഥാര്‍ഥ്യ ബോധത്തോടെയുള്ള വാക്കുകളായിരുന്നു അത്.നിലവിലെ സാങ്കേതിക വിദ്യ അനുസരിച്ച് കുറഞ്ഞത് ഏഴ് മാസത്തെ യാത്രയുണ്ട് ഭൂമിയില്‍ നിന്നും ചൊവ്വയിലേക്ക്.
അസുഖങ്ങള്‍ മാത്രമല്ല യാത്രക്കിടെ ഭക്ഷണം തീര്‍ന്നു പോയുള്ള മരണത്തിനു പോലും സാധ്യതയുണ്ട്.
എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ചൊവ്വയില്‍ ഇറങ്ങിയാല്‍ പോലും ചൊവ്വാ കുടിയേറ്റക്കാരെ സംബന്ധിച്ച് നേരിടാനുള്ള വെല്ലുവിളികള്‍ ചെറുതല്ല.
ചൊവ്വയിലെ കഠിനമായ കാലാവസ്ഥയെ എത്രകാലം ഇവര്‍ക്ക് അതിജീവിക്കാനാകുമെന്ന് ഉറപ്പില്ല.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസക്കോ , രാജ്യാന്തര തലത്തില്‍ പൊതുവായോ ഇതുവരെ ബഹിരാകാശത്ത് സംഭവിക്കുന്ന മരണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ നയം ഇല്ല.
ദശലക്ഷം മൈല്‍ ദൈര്‍ഘ്യമുള്ള ചൊവ്വയിലേക്കുള്ള യാത്രക്കിടെ യാത്രികരില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവരുടെ ശരീരം തണുപ്പിച്ച് സൂക്ഷിക്കാനാണ് സാധ്യത.
ഭൂമിയില്‍ മൃതദേഹം തണുപ്പിച്ച് സൂക്ഷിക്കുന്നതിലും വ്യത്യസ്തമാണ് ബഹിരാകാശത്തെ കാര്യം.
ബഹിരാകാശ പേടകത്തിന് പുറത്തേക്ക് മൃതദേഹം വെച്ചാല്‍ തന്നെ ബഹിരാകാശത്തെ തണുപ്പുകൊണ്ട് മൃതദേഹത്തില്‍ മഞ്ഞു മൂടും.
തണുപ്പിച്ച് സൂക്ഷിക്കല്‍ ഒരു വഴിയായി സ്വീകരിക്കുന്നില്ലെങ്കില്‍ മൃതദേഹത്തെ ബഹിരാകാശത്തേക്ക് സ്വതന്ത്രമായി വിടാനുള്ള തീരുമാനം മറ്റു യാത്രികര്‍ ചേര്‍ന്നെടുക്കാനും സാധ്യതയുണ്ട്.
മരണപ്പെടുന്ന യാത്രികരെ ബഹിരാകാശത്തേക്ക് വിടുകയെന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗമായി തോന്നുക.എന്നാല്‍ ഭാവിയില്‍ ഇത്തരം ബഹിരാകാശ ദൗത്യങ്ങളും ,മരണങ്ങളും വര്‍ധിച്ചാല്‍ ചൊവ്വയിലേക്കുള്ള ബഹിരാകാശ പാതയില്‍ മനുഷ്യന്റെ ശവശരീരങ്ങള്‍ നിറയുമെന്ന ആശങ്കയുമുണ്ട്.
ഭൂമിയിലെ അപേക്ഷിച്ച് 700 മടങ്ങ് റേഡിയേഷന്‍ കൂടുതലാണ് ചൊവ്വയില്‍.
മനുഷ്യ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാന്‍ ഈ ഉയര്‍ന്ന റേഡിയേഷനെക്കൊണ്ട് സാധിക്കും.
രക്തധമനികളുടെ വലുപ്പം കുറക്കാനും , കട്ടികൂട്ടാനും , രക്തധമനികളിലെ ചില കോശങ്ങളെ നശിപ്പിക്കാനും ഇത് കാരണമായേക്കാം.
ഇത്തരം ശാരീരിക മാറ്റങ്ങള്‍ യാത്രികരുടെ മരണത്തില്‍ കലാശിച്ചേക്കാം.
ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യനെ ചൊവ്വയില്‍ അടക്കം ചെയ്യേണ്ടി വരും.നിലവിലെ നാസയുടെ കര്‍ശനമായ നയം അന്യഗ്രഹങ്ങളില്‍ ഭൂമിയിലെ സൂഷ്മജീവികളെ പോലും ഉപേക്ഷിക്കരുതെന്നാണ്.
ഭൂമിയിലെ സൂഷ്മജീവികള്‍ ചൊവ്വയുടെ പ്രതലം മലിനമാക്കാതിരിക്കാന്‍ കൃത്യമായ രീതികളില്‍ ശവസംസ്‌ക്കാരം നടത്തുകയെന്നതാണ് പോംവഴി.
ഇങ്ങനെ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന എല്ലാ സഞ്ചാരികളേയും സംസ്‌ക്കരിക്കില്ലെന്നും ചിലരെയെങ്കിലും മറ്റു യാത്രികര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണമായി ഉപയോഗിക്കേണ്ടി വരുമെന്നും വാദിക്കുന്നവരുണ്ട്.
ഇത് പ്രാകൃതമാണെന്ന് വാദിക്കുന്നവര്‍ക്ക് മുന്നില്‍ 1972 ല്‍ ആന്‍ഡെസ് മലനിരകളില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രികരുടെ അനുഭവമാണ് വിദഗ്ധര്‍ നിരത്തുന്നത്.
അന്ന് വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം നഷ്ടമായി ഭക്ഷണമില്ലാതെ കൊടും തണുപ്പില്‍ കഴിയേണ്ടി വന്ന വിമാന യാത്രികര്‍ ജീവന്‍ നഷ്ടമായ സഹയാത്രികരെ ഭക്ഷണമാക്കിയാണ് ജീവന്‍ നിലനിര്‍ത്തിയത്.
നീണ്ട 72 ദിവസത്തിനു ശേഷം ആകെയുണ്ടായിരുന്ന 45 യാത്രികരില്‍ 16 പേര്‍ രക്ഷപ്പെടുകയും ചെയ്തു.
സമാനമായ രീതിയില്‍ മറ്റു വഴിയില്ലെങ്കില്‍ ചൊവ്വയിലേക്ക് തിരിക്കുന്ന യാത്രികര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സഹയാത്രികരുടെ മാംസം പോലും ഭക്ഷിക്കേണ്ടി വന്നേക്കാം..




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ