അറിയാം ശ്വാസകോശ രോഗങ്ങളെക്കുറിച്ച്.


 

മനുഷ്യ ശരീരത്തിൽ പുറംലോകവുമായി ഏറ്റവുമധികം ബന്ധമുള്ള അവയവമാണ് ശ്വാസകോശം. 

അതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം മാറ്റങ്ങൾ സംഭവിക്കുന്ന അവയവവും ശ്വാസകോശം തന്നെയാണ്. 



ശ്വാസകോശത്തിന്റെ കവാടമായ മൂക്കു മുതൽ ആൽവിയോളൈ എന്ന് വിശേഷിപ്പിക്കുന്ന ചെറിയ സഞ്ചികൾ വരെയാണ് നമ്മുടെ ശ്വാസകോശം.

 ശ്വാസകോശത്തിലേക്ക് വായുവിനൊപ്പം രോഗാണുക്കൾ മുതൽ മാലിന്യങ്ങൾവരെ എത്തുന്നു. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്താനുള്ള സാധ്യത ഏറെ.

ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാക്കുന്ന അസുഖങ്ങൾ, - ആസ്‌തമ, സിഒപിഡി, അലർജി. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ക്ഷയം പോലുള്ള അണുബാധകളും ശ്വാസകോശത്തെ ബാധിക്കുന്നു.




ശ്വാസകോശ രോഗങ്ങളിൽ ഭയം സൃഷ്ടിക്കുന്ന ഒരു അസുഖമാണ് ആസ്‌ത്‌മ. ആസ്‌ത്‌മ രോഗിയാണെന്ന് കേൾക്കുമ്പോൾ മിക്കവരിലും ഉണ്ടാകുന്ന ചില സംശയങ്ങളുണ്ട്.

 എന്തുകൊണ്ട് എനിക്ക് ഈ രോഗം വന്നു?, ഇത് പൂർണമായും മാറുമോ? എന്റെ കുടുംബത്തിൽ ആർക്കുമില്ലാത്ത അസുഖം എനിക്ക് എങ്ങിനെ വന്നു? ഞാൻ ഇൻഹേലർ ഉപയോഗിച്ചാൽ അതിനോട് അഡിക്ഷൻ ആകുമോ?

ആസ്ത്മ മിക്കപ്പോഴും അലർജിയോട് കൂടെയാണ് പ്രകടമാകുക. ഇതിന്റെ ലക്ഷണങ്ങൾ വലിവ്, രാവിലെ ഉള്ള ചുമ, രാത്രി ചുമ/ശ്വാസ തടസ്സം മൂലം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുക, കഫത്തോടു കൂടിയ ചുമ, ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് 

എന്നിവയാണ്.ആസ്‌ത്‌മയുണ്ടാകാനുള്ള പ്രധാന കാരണം അലർജിയാണെങ്കിലും

 നോൺ അലർജിക് ആസ്‌ത്‌മ, അഡൽറ്റ് ഓൺസെറ്റ ആസ്‌ത്‌മ, അമിതവണ്ണം മൂലമുണ്ടാകുന്ന ആസ്‌ത്‌മ എന്നീ വകഭേദങ്ങൾ ഉണ്ട്.

 സ്‌പെറോമെട്രി പരിശോധന വഴിയാണ് ആസ്‌ത്‌മയുടെ സ്ഥിരീകരണം നടത്തുന്നത്.

മറ്റ് പരിശോധനകൾ- ബ്രോങ്കിയൽ പ്രൊവോക്കേഷൻ ടെസ്റ്റ്, അലർജി ടെസ്റ്റ് എന്നിവയാണ്.

ചികിത്സ- ബ്രോങ്കോ ഡയലേറ്റർ മരുന്നുകളാണ്.

 ഇത് ഇൻഹേലർ രൂപത്തിലാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവും.

 മരുന്നുകൾ സാൽമെറ്ററോൾ, ഫോർമെറ്ററോൾ എന്നിവയാണ്. മറ്റ് ഗുളികകൾ അസുഖം മൂർച്ഛിക്കുമ്പോൾ ഉപയോഗിക്കേണ്ടി വരാം.

 മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന അസുഖമാണ് ആസ്‌ത്‌മ. 

ഈ നിയന്ത്രണം ചിലരിൽ വളരെ കാലം വരെ നീണ്ടുനിൽക്കാം. 

ഇൻഹേലർ ഡോക്ടർ നിർദേശിക്കുന്നത് പോലെ ഉപയോഗിക്കുക. 

ഒരു ക്രമത്തിൽ മരുന്നുകൾ എടുത്തിട്ടും അസുഖം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റ് ചികിത്സാ രീതികൾ ഇന്ന് സാധ്യമാണ് (ബയോളജിക്കൽസ്- ഒമലിസുമബ്, ബ്രോങ്കിയൽ തെർമോപ്ലാസ്റ്റി എന്നിങ്ങനെ)


സിഒപിഡി അഥവാ ക്രോണിക് ഒബ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന ദീർഘകാല ശ്വാസതടസ്സ രോഗം പുകവലിയുളളവരിൽ കണ്ടുവരുന്ന അസുഖമാണ്.

 മരണനിരക്കിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു വില്ലൻ രോഗമാണിത്. ശ്വാസനാളങ്ങൾ ചുരുങ്ങുകയും ഗ്രന്ഥികൾക്ക് വീക്കം വരുകയും ചെയ്യുന്നതാണ് രോഗത്തിന്റെ അടിസ്ഥാന പ്രശ്‌നം.

പുകവലി -ഏറ്റവും പ്രധാന കാരണം. 



സെക്കന്റ് ഹാൻഡ് സ്‌മോക്ക് അഥവാ പുകവലിക്കുന്നവരിൽ നിന്ന് രണ്ടാം ശ്വാസം ശ്വസിക്കുന്നതും സിഒപിഡി ഉണ്ടാകാൻ കാരണമാകുന്നു.

സ്ത്രീകളിലും സിഒപിഡി ധാരാളമായി കാണുന്നു. ഇതിനുള്ള മുഖ്യ കാരണം സ്ത്രീകളിലെ വർധിക്കുന്ന പുകവലി ശീലവും അടുക്കളയിൽ നിന്ന് കരിയും പുകയും ശ്വസിക്കുന്നതുമാണ്.

നഗരങ്ങളിലെ വർധിക്കുന്ന അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, വീടുകളിൽ ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തത് എന്നിവയും

സിഒപിഡിക്ക് കാരണമാകും.

ലക്ഷണങ്ങൾ വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, നടക്കുമ്പോൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടൽ എന്നിവയാണ്.

 വിന്റർ ബ്രോങ്കൈറ്റിസ് അഥവാ തണുപ്പുകാലത്ത് വർധിക്കുന്ന ചുമയും കഫക്കെട്ടും ഈ അസുഖത്തിന്റെ സാധ്യത ഉയർത്തുന്നു.

ചികിത്സാ രീതികൾ - പുകവലി നിർത്തുക, ബ്രോങ്കോ ഡയലേറ്റേഴ്‌സ് എന്നിവയാണ്.

 സിഒപിഡി രോഗികളുടെ പ്രതിരോധശേഷി പൊതുവെ കുറവായതിനാൽ അണുബാധ തടയാൻ പ്രതിരോധ വാക്‌സിനുകൾ എടുക്കേണ്ടതാണ്. 

ഇൻഫ്‌ലുവൻസ, ന്യമോകോക്കൽ എന്നിവയാണ് എടുക്കേണ്ടവ. 

അസുഖം കണ്ടുപിടിച്ചാലുടനെ ശ്വാസകോശത്തിന്‌ ചുറ്റുമുള്ള മസിലുകളുടെയും കൈകാലുകളുടെ മസിലുകളുടെയും ശക്തി നിലനിർത്താൻ പൾമനറി റീഹാബിറ്റേഷൻ ആരംഭിക്കണം.

ഇന്റസ്റ്റീഷ്യൽ ലങ് ഡിസീസ്/ഐഎൽഡി ഇവ അനേകം രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. സന്ധിവാതം (CTD-ILD) മുതൽ പ്രത്യക കാരണം കണ്ടുപിടിക്കാൻ കഴിയാത്ത (IPF) തരം ഐഎൽഡി വരെ ഇന്നുണ്ട്. മൃദുവായ ശ്വാസതടസ്സം, നടക്കുമ്പോഴുള്ള ശ്വാസംമുട്ടൽ, വരണ്ട ചുമ എന്നിവയാണ് ആരംഭ ലക്ഷണങ്ങൾ. 

ഈ ലക്ഷണങ്ങൾ ഉള്ളവർ ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമതയും സ്‌കാനും (ഡോക്ടർ ആവശ്യമുണ്ടെന്ന് നിർദേശിച്ചാൽ) എടുക്കേണ്ടതാണ്. രോഗം നിർണയിച്ചതിന് ശേഷം വർധിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. 

ഇതിനായി മരുന്നുകൾ ഇന്ന് ലഭ്യമാണ്.





ന്യുമോണിയ ആൽവിയോളൈകളെ ബാധിക്കുന്ന അണുബാധയെയാണ്‌ ന്യുമോണിയ എന്ന് പറയുന്നത്. ശക്തിയായ പനി, കഫക്കെട്ട്, വിറയൽ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 

ലോവർ ന്യുമോണിയ മുതൽ മൾട്ടി ലോവർ ന്യുമോണിയ വരെ ഉണ്ടാകാൻ ശക്തിയുള്ള അണുക്കൾ ഇന്ന് അന്തരീക്ഷത്തിലുണ്ട്.

 ഒരു വ്യക്തിയുടെ ശാരീരിക ഘടനയേയും ആശ്രയിച്ചിരിക്കും ന്യുമോണിയയുടെ ശക്തി. 

പ്രമേഹം, സിഒപിഡി വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയുള്ളവരിൽ ശക്തിയായ ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

 ആന്റീബയോടിക്‌സ് ആണ് മരുന്ന്. 

ബാക്ടീരിയ പോലെ വൈറസുകളും ന്യുമോണിയ ഉണ്ടാക്കുന്നു. 

തീവ്രമായ ന്യുമോണിയ ഉണ്ടായാൽ അണുബാധ രക്തത്തിലേക്ക് പടരാൻ സാധ്യത കൂടുതലാണ്. 

അതിനാൽ ലക്ഷണങ്ങൾ കാണുമ്പോൾതന്നെ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


ക്ഷയം ആർക്കു വേണമെങ്കിലും ക്ഷയരോഗം വരാം. 

പ്രത്യേകിച്ച്‌ ആരോഗ്യം ക്ഷയിക്കുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. 

ചുമ, പനി, ശരീരഭാരം കുറയുക, രക്തം തുപ്പുക എന്നിവയാണ് രോഗലക്ഷണങ്ങൾ. 

കഫ പരിശോധനകളടക്കം നിർബന്ധമായും ചെയ്യണം. 

ചികിത്സ തുടങ്ങിയാൽ 6 മാസം കൊണ്ട്‌ അസുഖംപൂർണമായും ഭേദമാകും. ഇന്ന് എംഡിആർ- ടിബി അഥവാ മരുന്നുകളോട് പ്രതിരോധിക്കാത്ത അണുക്കൾ വർധിക്കുകയാണ്. 

രോഗ നിർണയം നടത്തിയാൽ അണു എംഡിആർ-ടിബി ആണോ എന്ന് സ്ഥിരീകരിക്കാം....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാമ്പ് സെറിനെ പറ്റിയുള്ള ചില ഇന്ത്യൻ മിഥ്യാധാരണകൾ.

ഇന്ത്യയിലെ ദ്വീപുകൾ*

നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് നിയമങ്ങൾ