ഗ്രുനാർഡ് ദ്വീപ് ,മനുഷ്യൻ ആന്ത്രാക്സ് പരീക്ഷണം നടത്തിയ ദ്വീപ്..


രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജർമ്മനിയുടെ രാസായുധങ്ങൾ ക്ക് പകരം വയ്ക്കാൻ ആയി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാർ ആദ്യമായി ആന്ത്രാക്സിന്റെ മാരക ശക്തി പരീക്ഷിക്കുന്നതിനു വേണ്ടി ഒരു ദ്വീപിനെ തിരഞ്ഞെടുത്തു സ്കോട്ട്‌ലൻഡിലെ ജനവാസമില്ലാത്ത ഗ്രുനാർഡ് ദ്വീപ്ആയിരുന്നു അത്
ഏകദേശം രണ്ടു കിലോമീറ്റർ 1.2 മൈൽ നീളവും ഒരു കിലോമീറ്റർ വീതിയും ഉള്ള ഒരു ചെറിയ ഓവൽ ആകൃതിയിലുള്ള ദ്വീപാണ് ഇത് .....


പതിനാറാം നൂറ്റാണ്ടിലെ മധ്യത്തിൽ ഈ പ്രദേശത്ത് സഞ്ചരിച്ച് സ്കോട്ടിഷ് പുരോഹിതനായിരുന്ന ഡീൻ മൺറോ യാ ണ്ഈ ദ്വീപിനെ കുറിച്ച് പുറംലോകത്തെ അറിയിച്ചിരിക്കുന്നത് ഫലഭൂയിഷ്ഠമായ ഭൂപ്രദേശമായിരുന്നു എന്നും കാടുകൾ  നിറഞ്ഞതായിരുന്നു എന്നും വിവരിക്കുന്നു 1881 വരെ ഇവിടെ ജനവാസം വളരെ കുറഞ്ഞ തോതിൽ ഉണ്ടായിരുന്നു എന്നാൽ 1920 ആയപ്പോഴെയ്ക്കും ഈ ദ്വീപ് ജനവാസമില്ലാതായിത്തീർന്നു.

1942 ഓപ്പറേഷൻ വെജിറ്റേറിയൻ എന്ന പേരിലായിരുന്നു ഈ പരീക്ഷണം അറിയപ്പെട്ടിരുന്നത് പോർട്ടൺ ഓഫ് ബയോളജി ഡിപ്പാർട്ട്മെന്റിലെ ബ്രിട്ടീഷ് സൈനിക ശാസ്ത്രജ്ഞരാണ് പരീക്ഷണം നടത്തിയത് ആന്ത്രാക്സ് ബാക്ടീരിയ ഉപയോഗിച്ചുകൊണ്ടുള്ള ബോംബ് ശത്രുക്കളെ നേരിടാൻ ഉള്ള സാധ്യതയെപ്പറ്റി ബ്രിട്ടീഷ് സർക്കാർ ആലോചിക്കുകയും അതിനു വേണ്ടി  തിരഞ്ഞെടുത്തത് വിദൂരവും ജനവാസമില്ലാത്ത ഒരു ദ്വീപ് ആവശ്യമായിരുന്നു ഗ്രൂ നാർഡിലേക്ക് നിരവധി പ്രാവശ്യം സർവേനടത്തുകയും അനുയോജ്യമാണെന്നും ഉറപ്പു വരുത്തുകയും ചെയ്ത ശേഷമാണ് ഈ ദ്വീപ്കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയിൽനിന്ന് അത്  വിട്ടുനൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

Sir ഒലിവർ എബ്രഹാമിന്റെ നേതൃത്വത്തിൽ അൻമ്പത്ത് പേർ അടങ്ങുന്ന ഒരു സംഘം രൂപികരിക്കുകയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രെഫസർ ആർ.എൽ.വാല്യം രൂപകല്പന ചെയ്ത 1478 എന്ന വിളിപ്പേരുള്ള ആന്ത്രാക്സ് ബാക്ടിരിയ അടങ്ങിയ ബോബുകളുമായി '. എൺപത് ഓളം ആടുകളുമായി ദ്വീപിലേയ്ക്ക് തിരിക്കുകയും ' തിരഞ്ഞെടുത്ത ആട്ടിൻ കൂട്ടങ്ങളിലെയ്ക്ക് ബോബുകൾ വർഷിക്കുകയും തത്ഫലമായി ആടുകൾക്ക് ആന്ത്രാക്സ് - ബാധിക്കുകയും ദിവസങ്ങൾക്ക് ക്കുള്ളിൽ ആടുകൾ മരണപ്പെടുകയും' പരീക്ഷണങ്ങളിൽ ചിലത് ചിത്രികരിക്കുകയും ചെയ്തു. പരീക്ഷണത്തിന് ശേഷം ആടുകളുടെ ശവങ്ങൾ കത്തിച്ചുകളയുകയും മാണ് ചെയ്തത്.- പരീക്ഷണത്തിന്റെ വിജയത്തിന് ശേഷം പല ജർമ്മൻ പ്രദേശങ്ങളിലുംബ്രിട്ടൻ ഇതു പ്രയോഗിച്ചിട്ടുണ്ട്.




പരീക്ഷണത്തിന് ശേഷം ദ്വീപ് പൂർണമായി മലിനീകരിക്കപ്പെട്ടു 1945 തിരിച്ചുനൽകാൻ ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് സർക്കാർ തയ്യാറായില്ല 1946 ൽപൂർണ്ണമായി ഏറ്റെടുക്കുകയും മനുഷ്യനും മൃഗങ്ങൾക്കും വാസയോഗ്യമാക്കുമ്പോൾ 500 ഡോളറിന് തിരിച്ചുനൽകാമെന്ന ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു വർഷങ്ങളോളംദ്വീപിന്റെ പുന:രുദ്ധാരണം നടത്തപ്പെട്ടു 1986- റിൽ ഫോർമാൻഡിഹൈഡ് ഉപയോഗിച്ച് ദ്വീപിന്റെ സമ്പൂർണ്ണശുദ്ധീകരണം ആരംഭിച്ചു.

ന്യൂക്ലിയർ തരിശുഭൂമിയായി തുടരുന്ന ചേർണേൊബിലിൽ നിന്ന് വ്യത്യാസമായി 1990- റിൽ ദ്വീപിനെ പൂർണ്ണമായും അണുവിമുക്തമാക്കി ബ്രിട്ടിഷ് പ്രതിരോധ മന്ത്രി ദ്വീപ് സന്ദർശിക്കുകയും അതിന്റെ അവകാശികൾക്ക് തിരിച്ചുനല്ക്കുകയും ചെയ്തു - എന്നിരുന്നാൽക്കൂടി ആളുകൾ ഈ ദ്വീപ് സന്ദർശിക്കുന്നത് ഭയത്തോടെയാണ്.....




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാമ്പ് സെറിനെ പറ്റിയുള്ള ചില ഇന്ത്യൻ മിഥ്യാധാരണകൾ.

ഇന്ത്യയിലെ ദ്വീപുകൾ*

നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് നിയമങ്ങൾ