01. പാമ്പുകൾ പാൽ കുടിക്കാറുണ്ട്.
നമുക്കറിയാം, ഹിന്ദുമതാചാരങ്ങൾക്കിടയിൽ ഒരു വിശിഷ്ട വ്യക്തിയാണ് പാമ്പ് സെർ. എല്ലാ മലയാള മാസവും ആയില്യം നാളിൽ, പാമ്പ് സെറിന് വേണ്ടി മാത്രം ഒരു സ്‌പെഷ്യൽ പൂജ നടത്തപ്പെടാറുണ്ട്. ഇതിൽ പ്രധാനമായും നിവേദ്യം (Food given to deities and mythological super heros) ആയി നൽകുന്നത് നല്ല പശുവിൻ പാലാണ്. വടക്കേ ഇന്ത്യയിൽ നാഗ പഞ്ചമി ദിവസങ്ങളിലാണ് ഇത് കാണാൻ കഴിയുക.
മതാചാര പ്രകാരം നാഗ പഞ്ചമി ദിവസം പാമ്പുകൾക്ക് പശുവിൻ പാൽ കുടിക്കാനായി നൽകുന്നു. പാല് കാണുന്ന പാമ്പ് സെർ 'മട മട'ന്ന് കുടിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. എന്നാൽ സത്യം എന്തെന്നാൽ, പാമ്പ് സെർ പാല് കുടിക്കുന്ന ഒരു ജീവിയല്ല. പിന്നെ പാല് കുടിച്ചതോ? അതേ 'ഗതികേട്, വെറും ഗതികേട്'. ഈ ഉത്സവത്തിന് ഒരു മാസത്തിന് മുന്നേ പാമ്പിനെ പിടികൂടും, അതാണ് പതിവ്. എന്നിട്ട് അതിനെ പട്ടിണിക്കിടും. ഒരു തരത്തിലുള്ള തീറ്റയോ, കുടിക്കാൻ വെള്ളമോ, നാഗ പഞ്ചമി ദിവസം വരെ ഇവക്ക് നൽകാറില്ല. ഉത്സവ ദിവസം ഇവക്ക് കൊടുക്കുന്ന പാല് ഇവർ എന്തുകൊണ്ടാണ് കുടിക്കുന്നത്, അല്ല കുടിച്ച് പോകുന്നത് എന്നിപ്പോ മനസിലായിക്കാനുമല്ലോ?
ഒന്നാമത് പാമ്പുകൾ സസ്തനികളല്ല, അവ തണുത്ത രക്തമുള്ള ഉരഗങ്ങളാണ്. പാൽ കഴിക്കാൻ അവരെ നിർബന്ധിക്കുന്നത് വഴി നിങ്ങൾ ആരാധന നടത്തുകയല്ല, മറിച്ച് അവരെ മരണത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
02. പാമ്പിനെ നോവിച്ചാൽ അവ നോവിച്ചയാളെ പിന്തുടർന്ന് കൊത്തും/കൊല്ലും.
ഒരിക്കലും ഇല്ല, ഒരാളെ ഓർത്ത് വെക്കാനുള്ള ഓർമ്മശക്തിയോ, അതിനൊത്ത ബോധമോ പാമ്പുകൾക്കില്ല. അത്കൊണ് തന്നെ പാമ്പുകൾക്ക് പുറകെ വന്ന് പ്രതികരിക്കാൻ സാധ്യമല്ല. പതിറ്റാണ്ടുകൾക്കിപ്പുറവും അത്തരം പ്രതികാരം സിനിമകളിൽ മാത്രമേ കാണാൻ സാധിക്കൂ.
03. പാമ്പുകൾക്ക് നാഗ മാണിക്യം ഉപയോഗിച്ച് മനുഷ്യരെ ഹിപ്‌നോട്ടൈസ് ചെയ്യാൻ സാധിക്കും.
പാമ്പുകളുടെ നെറ്റിയിൽ അമൂല്യമായ നാഗ മാണിക്യം പതിച്ചിട്ടുണ്ടെന്നും അതിലൂടെ ആരെയും ഹിപ്നോട്ടൈസ് ചെയ്യാമെന്നും വിശ്വസിക്കപ്പെടുന്നു. പുരാണപരമായി ഇത് ശരിയായിരിക്കാം, പക്ഷേ ശാസ്ത്രീയമായി ഇത് അടിസ്ഥാനരഹിതമാണ്. അത്തരം വ്യാജ വിശ്വാസികളാൽ ധാരാളം പാമ്പുകൾ കൊല്ലപ്പെടുന്നു. പുരാണത്തിന്റെയൊക്കെ ഒരു പവറേ
04. ഇരയെ വിഴുങ്ങാനായി പാമ്പ് തന്റെ താടിയെല്ലുകൾ മടക്കി/മാറ്റി വെക്കുന്നു
തോളിന്റെ സ്ഥാനം മാറി, മുട്ടിന്റെ സ്ഥാനം മാറി എന്നൊക്കെ കേട്ടിട്ടുണ്ട്, ഇതെന്താ ഇപ്പൊ ഇങ്ങനെ? പാമ്പ് സെറിന്റെ കാര്യത്തിൽ അത് മാറ്റി വെക്കൽ അല്ല, വലിച്ച് നീട്ടൽ (flexing) ആണ്. അവയുടെ കീഴ്ത്താടി രണ്ടായി വിഭജിച്ചതാണ് (splitted into two) ഇവയെ 'mandibles' എന്നാണ് പറയുക. ഈ mandibles നന്നായി stretch ചെയ്യാൻ സാധിക്കുന്ന ഒരു ligament വഴിയാണ് ബന്ധിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇരയെ വിഴുങ്ങുന്ന സമയം ഈ കീഴ്ത്താടി ഇരുവശങ്ങളിലേക്കും നീങ്ങപ്പെടും, ഇത് കാണുന്ന ഒരാൾക്ക് മടക്കി മാറ്റിവെക്കും പോലെ തോന്നുന്നത് സ്വാഭാവികം.
05. വെനം ഉള്ളത് ആണോ വിഷം ഉള്ളത് ആണോ?
ആളുകൾ ഈ രണ്ട് പദങ്ങളും പരസ്പരം ഉപയോഗിക്കാറുണ്ടെങ്കിലും ഇവ രണ്ടും പര്യായ പദങ്ങൾ അല്ല. വെനം വിഷമാകുന്നത്, പാമ്പുകൾ വെനം നമ്മുടെ അല്ലെങ്കിൽ മറ്റൊരു ജീവിയുടെ തൊലിപ്പുറത്തോ, മാംസത്തിലോ കുത്തിവെക്കുമ്പോഴാണ്,
വിഷം എന്നാൽ അവ കഴിക്കുകയോ, സ്വാസിക്കുകയോ, ത്വക്ക് വഴി ശരീരത്തിൽ പ്രവേശിക്കുകയോ ചെയ്താൽ ടിയാന് ആരോഗ്യ പ്രശ്നങ്ങളോ, ജീവഹാനിയോ ഉണ്ടാകണം.
06. പാമ്പ് പറക്കും
ഒരുപാട് പേർക്കുള്ള ഒരു തെറ്റിദ്ധാരണയാണ് ഇത്. പാമ്പുകൾക്ക് പറക്കാൻ സാധിക്കില്ല. പക്ഷെ ചിലയിനം പാമ്പുകൾക്ക്, അവയുടെ വാരിയെല്ലുകൾ ഒരു പ്രത്യേക ആകൃതിയിൽ ആക്കി glide ചെയ്യാൻ സാധിക്കും. പ്രത്യക്ഷത്തിൽ പറക്കും പോലെ തോന്നുമെങ്കിലും, അല്ല. ഒരു പ്രത്യേക തരത്തിലുള്ള ചാട്ടം എന്ന് വേണമെങ്കിൽ പറയാം. തൽക്കാലം പക്ഷികൾ മാത്രം പറക്കുന്ന കാര്യം നോക്കിക്കോട്ടെ!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ