ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ഏതെന്ന് നിങ്ങൾക്ക് അറിയാമോ?
ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ഏതെന്ന് നിങ്ങൾക്ക് അറിയാമോ? ഒരു ഡോസിന് 1.79 മില്യൺ പൗണ്ട് (18 കോടി രൂപ) വിലയുള്ള ഈ മരുന്നിന്റെ പേര് സോൾജെൻസ്മ എന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മരുന്നാണിത്. അപൂർവവും മാരകവുമായ ജനിതക തകരാറുള്ള കുഞ്ഞുങ്ങളെ ചികിത്സിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.
അപൂർവമായ ജനിതകാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും അവരിൽ ചലനം സാധ്യമാക്കുന്നതിനുമുള്ള മരുന്നാണ് സോൾജെൻസ്മ. 2 വയസ്സിൽ താഴെയുള്ള കുട്ടികളിലെ സ്പൈനൽ മസ്കുലർ അട്രോഫി (എസ്‌എംഎ) ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു അഡെനോ-അനുബന്ധ വൈറസ് വെക്റ്റർ അധിഷ്ഠിത ജീൻ തെറാപ്പിയാണ് സോൾജെൻസ്മ.
പക്ഷാഘാതം, പേശികളുടെ ബലഹീനത, ചലനം നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്ന അപൂർവവും മാരകവുമായ ജനിതക രോഗമാണ് എസ്‌എംഎ. സോൾജെൻസ്മ ഒരു ഒറ്റത്തവണ ജീൻ തെറാപ്പി ചികിത്സയാണ്. കഠിനമായ ടൈപ്പ് 1 എസ്‌എംഎ ബാധിച്ച് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആയുസ്സ് വെറും രണ്ട് വർഷമായിരിക്കും.
ഇത്തരത്തിലുള്ള രോഗങ്ങൾ അധികം ആരിലും കാണപ്പെടാത്തതിനാലും. മാർക്കറ്റിൽ ഇതിനൊരു competetion ഇല്ലാത്തതിനാലും ഇൗ മരുന്നിന്റെ നിർമാതാക്കൾ ഇതിന് തോന്നിയ വില ഈടാക്കുന്നു.
കോടീശ്വരൻമാർക്ക് മാത്രമാണ് ഈ ചികിത്സ താങ്ങാൻ കഴിയുക. കഴിഞ്ഞ വർഷം മാത്രം ആശുപത്രിയിൽ ചികിത്സയിലായിരുന്ന 38 കുട്ടികൾ ഈ ചെലവേറിയ ചികിത്സ നടത്താൻ കഴിയാത്തതിനാൽ മരണത്തിന് കീഴടങ്ങി.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ