പോസ്റ്റുകള്‍

ജൂൺ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബോംബ് ഏതാണ്?

ഇമേജ്
 ലോകത്ത് പല രാജ്യങ്ങളുടെ പക്കലും നൂക്ക് ബോംബ് ഇപ്പോൾ ഉണ്ട്.. ദരിദ്രരാജ്യമായ നോർത്ത് കൊറിയയ്ക്കും സമ്പന്ന രാജ്യമായ അമേരിക്കയ്ക്കും ഉണ്ട്.  പക്ഷേ ഏതാണ് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബോംബ്...? അതാണ് ഈ പടത്തിൽ കാണുന്ന ഐറ്റം.. #Tsar_bomba  അമേരിക്കയുടെ MOAB യുടെ ഇരട്ടിയിലേറെ ശക്തനായ ബോംബ്..  ഫാദർ ഓഫ് ഓൾ ബോംബ്സ് എന്നാണ് വിളിപ്പേര്.. സോവിയറ്റ് made സാധനം..  ഒറ്റത്തവണയേ പരീക്ഷിച്ചിട്ടുള്ളൂ ഈ റഷ്യൻ രാക്ഷസനെ.. 1961 ൽ ആർട്ടിക് സർക്കിളിലെ സോവിയറ്റ് ദ്വീപായ സെവർനിയിൽ ആയിരുന്നു പരീക്ഷണം..  യഥാർത്ഥ ബോംബ് പരീക്ഷിച്ചാൽ ഉണ്ടാവുന്ന നാശം അതി ഭീകരം ആണെന്നും അത് ഭൂമിയുടെ കാൽ ഭാഗത്തോളം നശിപ്പിക്കും എന്ന് തോന്നിയ സോവിയറ്റ് ഗവൺമെൻ്റ്100 മെഗാടൺ യീൽഡ് ഉള്ള യഥാർത്ഥ ബോംബിൻ്റെ പകുതി ശേഷിയുള്ള പ്രോട്ടോ ടൈപ്പ് ആണ് പരീക്ഷിച്ചത്..  പക്ഷേ ആ ഡൗൺഗ്രെഡഡ് നൂക്കിന് വരെ ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട ബോംബുകൾ ചേർത്ത് വച്ചാൽ ഉണ്ടാവുന്ന ആഘാതത്തിൻ്റെ 1570 മടങ്ങ് കൂടുതൽ ശക്തിയും  രണ്ടാം ലോക മഹായുദ്ധത്തിൽ ആകെ ഉപയോഗിച്ച സ്ഫോടന വസ്തുക്കൾ കൂട്ടി വച്ചാൽ ഉള്ളതിൻ്റെ 50 മടങ്ങ് ശക്തിയും ഉണ്ടായിരുന്നു...

അറിയാം ശ്വാസകോശ രോഗങ്ങളെക്കുറിച്ച്.

ഇമേജ്
  മനുഷ്യ ശരീരത്തിൽ പുറംലോകവുമായി ഏറ്റവുമധികം ബന്ധമുള്ള അവയവമാണ് ശ്വാസകോശം.  അതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം മാറ്റങ്ങൾ സംഭവിക്കുന്ന അവയവവും ശ്വാസകോശം തന്നെയാണ്.  ശ്വാസകോശത്തിന്റെ കവാടമായ മൂക്കു മുതൽ ആൽവിയോളൈ എന്ന് വിശേഷിപ്പിക്കുന്ന ചെറിയ സഞ്ചികൾ വരെയാണ് നമ്മുടെ ശ്വാസകോശം.  ശ്വാസകോശത്തിലേക്ക് വായുവിനൊപ്പം രോഗാണുക്കൾ മുതൽ മാലിന്യങ്ങൾവരെ എത്തുന്നു. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്താനുള്ള സാധ്യത ഏറെ. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാക്കുന്ന അസുഖങ്ങൾ, - ആസ്‌തമ, സിഒപിഡി, അലർജി. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ക്ഷയം പോലുള്ള അണുബാധകളും ശ്വാസകോശത്തെ ബാധിക്കുന്നു. ശ്വാസകോശ രോഗങ്ങളിൽ ഭയം സൃഷ്ടിക്കുന്ന ഒരു അസുഖമാണ് ആസ്‌ത്‌മ. ആസ്‌ത്‌മ രോഗിയാണെന്ന് കേൾക്കുമ്പോൾ മിക്കവരിലും ഉണ്ടാകുന്ന ചില സംശയങ്ങളുണ്ട്.  എന്തുകൊണ്ട് എനിക്ക് ഈ രോഗം വന്നു?, ഇത് പൂർണമായും മാറുമോ? എന്റെ കുടുംബത്തിൽ ആർക്കുമില്ലാത്ത അസുഖം എനിക്ക് എങ്ങിനെ വന്നു? ഞാൻ ഇൻഹേലർ ഉപയോഗിച്ചാൽ അതിനോട് അഡിക്ഷൻ ആകുമോ? ആസ്ത്മ മിക്കപ്പോഴും അലർജിയോട് കൂടെയാണ് പ്രകടമാകുക. ഇതിന്റെ ലക്ഷണങ്ങൾ വലിവ്, രാവിലെ ഉള്ള ചുമ, രാത്രി ചുമ/ശ്വാസ തട...

ചൊവ്വയിലേക്കുള്ള യാത്രയിൽ മരണം സംഭവിച്ചാൽ യാത്രികരുടെ മൃതദേഹം എന്തുചെയ്യും? മൃതദേഹങ്ങള്‍ ചൊവ്വയില്‍ അടക്കുമോ അതോ ബഹിരാകാശത്ത് ഉപേക്ഷിക്കുമോ അതോ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുമോ?

ഇമേജ്
What happens to your body when you die in space?  റോക്കറ്റില്‍ വിദൂരതയിലേക്കുള്ള സഞ്ചാരങ്ങള്‍ക്കിടെ ഇതുവരെ 21 മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്. കുറഞ്ഞത് ഏഴ് മാസത്തോളം നീളുന്ന ചൊവ്വാ ഗ്രഹത്തിലേക്കുള്ള യാത്രക്കിടെ കൂടുതല്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായേക്കുമെന്ന ആശങ്കയുണ്ട്.  അങ്ങനെ സംഭവിച്ചാല്‍ മരിച്ചവരെ എന്തു ചെയ്യും....? ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയെന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നതോടെ നമ്മള്‍ പുതിയൊരു ബഹിരാകാശ യുഗത്തിലേക്കാണ് കടക്കുന്നത്.  ' നിങ്ങള്‍ക്ക് ചൊവ്വയിലേക്ക് പോകണോ? എങ്കില്‍ മരിക്കാന്‍ തയാറായിക്കോളൂ' എന്ന് പറഞ്ഞത് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കാണ്.  ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന മസ്‌കിന്റെ ഏറ്റവും യാഥാര്‍ഥ്യ ബോധത്തോടെയുള്ള വാക്കുകളായിരുന്നു അത്.നിലവിലെ സാങ്കേതിക വിദ്യ അനുസരിച്ച് കുറഞ്ഞത് ഏഴ് മാസത്തെ യാത്രയുണ്ട് ഭൂമിയില്‍ നിന്നും ചൊവ്വയിലേക്ക്.  അസുഖങ്ങള്‍ മാത്രമല്ല യാത്രക്കിടെ ഭക്ഷണം തീര്‍ന്നു പോയുള്ള മരണത്തിനു പോലും സാധ്യതയുണ്ട്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ചൊവ്വ...