01. പാമ്പുകൾ പാൽ കുടിക്കാറുണ്ട്. നമുക്കറിയാം, ഹിന്ദുമതാചാരങ്ങൾക്കിടയിൽ ഒരു വിശിഷ്ട വ്യക്തിയാണ് പാമ്പ് സെർ. എല്ലാ മലയാള മാസവും ആയില്യം നാളിൽ, പാമ്പ് സെറിന്‍ വേണ്ടി മാത്രം ഒരു സ്പെഷ്യൽ പൂജ നടത്തപ്പെടാറുണ്ട്. ഇതിൽ പ്രധാനമായും നിവേദ്യം (Food given to deities and mythological super heros) ആയി നൽകുന്നത് നല്ല പശുവിൻ പാലാണ്. വടക്കേ ഇന്ത്യയിൽ നാഗ പഞ്ചമി ദിവസങ്ങളിലാണ് ഇത് കാണാൻ കഴിയുക. മതാചാര പ്രകാരം നാഗ പഞ്ചമി ദിവസം പാമ്പുകൾക്ക് പശുവിൻ പാൽ കുടിക്കാനായി നൽകുന്നു. പാല് കാണുന്ന പാമ്പ് സെർ 'മട മട'ന്ന് കുടിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. എന്നാൽ സത്യം എന്തെന്നാൽ, പാമ്പ് സെർ പാല് കുടിക്കുന്ന ഒരു ജീവിയല്ല. പിന്നെ പാല് കുടിച്ചതോ? അതേ 'ഗതികേട്, വെറും ഗതികേട്'. ഈ ഉത്സവത്തിന് ഒരു മാസത്തിന് മുന്നേ പാമ്പിനെ പിടികൂടും, അതാണ് പതിവ്. എന്നിട്ട് അതിനെ പട്ടിണിക്കിടും. ഒരു തരത്തിലുള്ള തീറ്റയോ, കുടിക്കാൻ വെള്ളമോ, നാഗ പഞ്ചമി ദിവസം വരെ ഇവക്ക് നൽകാറില്ല. ഉത്സവ ദിവസം ഇവക്ക് കൊടുക്കുന്ന പാല് ഇവർ എന്തുകൊണ്ടാണ് കുടിക്കുന്നത്, അല്ല കുടിച്ച് പോകുന്നത് എന്നിപ്പോ മനസിലായിക്കാനുമല്ലോ? ഒന്നാമത് പാമ്പുകൾ സസ...
അഭിപ്രായങ്ങള്‍