ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബോംബ് ഏതാണ്?
ലോകത്ത് പല രാജ്യങ്ങളുടെ പക്കലും നൂക്ക് ബോംബ് ഇപ്പോൾ ഉണ്ട്.. ദരിദ്രരാജ്യമായ നോർത്ത് കൊറിയയ്ക്കും സമ്പന്ന രാജ്യമായ അമേരിക്കയ്ക്കും ഉണ്ട്.
പക്ഷേ ഏതാണ് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബോംബ്...? അതാണ് ഈ പടത്തിൽ കാണുന്ന ഐറ്റം.. #Tsar_bomba
അമേരിക്കയുടെ MOAB യുടെ ഇരട്ടിയിലേറെ ശക്തനായ ബോംബ്..
ഫാദർ ഓഫ് ഓൾ ബോംബ്സ് എന്നാണ് വിളിപ്പേര്.. സോവിയറ്റ് made സാധനം..
ഒറ്റത്തവണയേ പരീക്ഷിച്ചിട്ടുള്ളൂ ഈ റഷ്യൻ രാക്ഷസനെ.. 1961 ൽ ആർട്ടിക് സർക്കിളിലെ സോവിയറ്റ് ദ്വീപായ സെവർനിയിൽ ആയിരുന്നു പരീക്ഷണം..
യഥാർത്ഥ ബോംബ് പരീക്ഷിച്ചാൽ ഉണ്ടാവുന്ന നാശം അതി ഭീകരം ആണെന്നും അത് ഭൂമിയുടെ കാൽ ഭാഗത്തോളം നശിപ്പിക്കും എന്ന് തോന്നിയ സോവിയറ്റ് ഗവൺമെൻ്റ്100 മെഗാടൺ യീൽഡ് ഉള്ള യഥാർത്ഥ ബോംബിൻ്റെ പകുതി ശേഷിയുള്ള പ്രോട്ടോ ടൈപ്പ് ആണ് പരീക്ഷിച്ചത്..
പക്ഷേ ആ ഡൗൺഗ്രെഡഡ് നൂക്കിന് വരെ ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട ബോംബുകൾ ചേർത്ത് വച്ചാൽ ഉണ്ടാവുന്ന ആഘാതത്തിൻ്റെ 1570 മടങ്ങ് കൂടുതൽ ശക്തിയും
രണ്ടാം ലോക മഹായുദ്ധത്തിൽ ആകെ ഉപയോഗിച്ച സ്ഫോടന വസ്തുക്കൾ കൂട്ടി വച്ചാൽ ഉള്ളതിൻ്റെ 50 മടങ്ങ് ശക്തിയും ഉണ്ടായിരുന്നു...
ബോംബ് നേരിട്ട് ഭൂമിയിൽ പതിച്ചാൽ ഉണ്ടാവുന്ന ശക്തിയിൽ ഭയം ഉണ്ടായിരുന്ന ശാസ്ത്രജ്ഞർ ഭൂമിയിലേക്ക് നേരിട്ട് ഡ്രോപ്പ് ചെയ്യാതെ പാരച്യൂട്ടിൽ ഇറക്കി ഭൂനിരപ്പിന് 13000 അടി മുകളിൽ വച്ചാണ് ഡിറ്റണേറ്റ് ചെയ്തത്..
എന്നിട്ടും ആ ആഘാതം വളരെ ദൂരം സഞ്ചരിച്ചു മൈലുകൾ ദൂരെയുള്ള ഫിൻലാൻഡിൽ വരെ ഷൊക്ക് വേവ് എത്തി..
അവിടുത്തെ ഗ്ലാസ് ജനലുകൾ പൊട്ടി തകർന്നു... അപ്പോൾ ഭൂനിരപ്പിൽ വച്ചായിരുന്നു എങ്കിലോ...?100 മെഗാ ടൺ ഉള്ള യഥാർത്ഥ ബോംബ് ആയിരുന്നു എങ്കിലോ...?
ഇനി സിംപിൾ ആയി പറഞ്ഞാൽ 50 മെഗാ ടൺ ഉള്ള ആ പരീക്ഷണ ബോംബിന് ലോസ് ഏഞ്ചൽസ് മുഴുവനായി നശിപ്പിക്കാൻ പറ്റും.. ന്യൂയോർക്ക് ന്യൂജേഴ്സി നഗരങ്ങളെ തകർക്കാൻ പറ്റും.. ഇസ്രയേൽ പലസ്തീൻ എന്ന രാജ്യങ്ങളെ മുഴുവനായി തന്നെ ഇല്ലാതാക്കാൻ കഴിയും...




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ