എന്താണ് ജീവൻ?

 എന്താണ് ജീവൻ?



ജീവനെ സൃഷ്ടിക്കാൻ കഴിയുമോ 🤔.ജീവൻ എങ്ങനെ ഉണ്ടായി 😇. പലരും ചോദിക്കുന്ന വിഷയം ആണ് 😇. വളരെ ലളിതമായി പറയാൻ ശ്രെമിക്കാം.😇.

🌏ജനിക്കുമ്പോൾ ശരീരത്തിലേക്കു കയറുകയും മരിക്കുമ്പോൾ ഇറങ്ങിപ്പോകുകയും ചെയ്യുന്ന... എന്തോ ഒരു... എന്തോ ഒന്നാണ്   'ജീവൻ' എന്നത്  കൊണ്ട് പലരും  ഉദ്ദേശിക്കുന്നത് 😇. അങ്ങനെയാണോ... നമുക്കൊന്ന് പരിശോധിക്കാം 😇.




🌏പലർക്കും പലതാണ് ജീവൻ. എന്താണ് ജീവൻ എന്ന് ചോദിച്ചാൽ... കൃത്യമായി ഉത്തരമില്ല. എന്നാലോ എല്ലാവരും ചോദിക്കും... ജീവനെ ലാബിൽ ഉണ്ടാക്കാൻ കഴിയുമോ... രാസ പദാർത്ഥങ്ങൽ കൂട്ടി ചേർത്താൽ ജീവൻ ഉണ്ടാകുമോ 🤔.




🌏ജനിക്കുമ്പോൾ ശരീരത്തിലേക്കു കയറുകയും മരിക്കുമ്പോൾ ഇല്ലാതാകുകയും ചെയ്യുന്ന ഒന്നിനെ ജീവ ശാസ്ത്രം അംഗീകരിക്കുന്നില്ല. കാരണം, ജീവൻ... അഥവാ ജീവിതം... ഒരു പ്രേത്യേക സമയത്തു തുടങ്ങുന്നതും അവസാനിക്കുന്നതും അല്ല. കാരണം പിന്നാലെ പറയാം 😀.

🌏ജീവൻ എന്നത് ഒരു പ്രതിഭാസം ആണ്. എന്താണ് പ്രതിഭാസം?. പ്രകൃതിയിൽ അപ്രകാരം കാണപ്പെടുന്നു... സംഭവിക്കുന്നു. എങ്ങനെ?. അനുകൂലമായ ഒട്ടനവധി സാഹചര്യങ്ങൾ ഒത്തുവരുമ്പോൾ... അങ്ങനെ സംഭവിക്കുന്നു. അതാണ്‌ പ്രകൃതി പ്രതിഭാസം 😇. ഉദാ : മഴ ഒരു പ്രതിഭാസം ആണ്. ഭൂമിയിലെ പ്രേത്യേക പരിതസ്ഥിതിയിൽ, കുറെയധികം സാഹചര്യങ്ങളിൽ അനുകൂല സ്ഥിതി ഉണ്ടാകുമ്പോൾ മഴ താനേ സംഭവിക്കുന്നു 😇. സൂര്യ താപം, അന്തരീക്ഷ മർദ്ദം, കാറ്റ്, അങ്ങനെയങ്ങനെ...




🌏ജീവനും ഒരു പ്രതിഭാസം ആണ്. ഭൂമിയിൽ.... പ്രകൃതിയിൽ ഇങ്ങനെ കാണപ്പെടുന്നു😇. അതിനെക്കുറിച്ചു ജീവശാസ്ത്രം നൽകുന്ന വിശദീകരണം എന്താണ്?... നമുക്ക് നോക്കാം 😇.


🌏തന്നിൽ നിന്നും അന്യമായ വസ്തുക്കൾ കൊണ്ട് സ്വയം  ഊർജ്ജോത്പാദനം നടത്തുക, ആ ഊർജ്ജത്താൽ സ്വയം  നിലനിൽക്കുക, അങ്ങനെ നിലനിൽക്കുന്ന കാലത്തിനിടയ്ക്ക് സ്വന്തം  പ്രത്യുത്പാദനം നടത്തുക,.... ഈ പ്രക്രിയകൾ, എവിടെ,എന്തിൽ  കാണപ്പെടുന്നുവോ, അത് ജീവൻ ഉള്ളതാണ്.... എന്ന് ജീവ ശാസ്ത്രം പറയുന്നു 😇




🌏ഇപ്രകാരം കാണപ്പെടുന്നതിനെ life എന്നും, എന്താണോ ഇപ്രകാരം ഉള്ളത്... അതിനെ ലൈവ്... ലിവിങ്... എന്നും പറയുന്നു 😇.

🌏ജീവൻ ഒരു പ്രേത്യേക നിമിഷത്തിൽ ആവിർഭവിക്കുന്നതല്ല. പുരുഷ ബീജാണു ... സ്ത്രീയുടെ അണ്ഡം... ഇത് രണ്ടും പ്രേത്യേക തരം കോശങ്ങൾ... Cells... ആണ്.... അനുകൂല പരിതസ്ഥിതിയിൽ സ്വയം നിലനിൽപ്പുള്ള കോശങ്ങൾ ആണ്...😇. ബീജം അണ്ഡവുമായി സംയോജിക്കുന്നു... അതായത്, ബീജാണു  അണ്ഡത്തിന്റെ ഭാഗമായി മാറി... ഒരു പുതിയ കോശം... സിക്താണ്ഡം zygote രൂപം കൊള്ളുന്നു😇. അതായത് ജീവൻ എന്നത് അവിടെ ഉണ്ട്... പിതാവിൽ നിന്നും മാതാവിൽ നിന്നും വരുന്നത് ജീവകോശങ്ങൾ... ജീവാണു... തന്നെയാണ്. ജീവൻ എന്നത് പുതുതായി അവിടെ നിർമ്മിക്കപ്പെടേണ്ട ആവശ്യം ഇല്ല 😇.

🌏അങ്ങനെ രൂപം കൊള്ളുന്ന പുതിയ സിഖ്‌താണ്ഡം ഒരു ജീവിയായി... പൂർണ്ണ വളർച്ച എത്താൻ പര്യാപ്തമാണോ 🤔. അല്ല. അതിന്റെ മുൻപോട്ടുള്ള വളർച്ചയ്ക്ക് പുറമെ നിന്നുള്ള ഒട്ടനവധി അനുകൂല ഘടകങ്ങൾ ആവശ്യമാണ്. അത് മാതാവിൽ നിന്നാണ് കിട്ടുന്നത്😇. ഒരു വിത്തിൽ ഒരു വൃക്ഷം അടങ്ങിയിട്ടുണ്ട് എന്ന് നാം കേട്ടിട്ടുണ്ട്. അത് പൂർണ്ണമായും ശരിയല്ല... പാറപ്പുറത്തു വീഴുന്ന വിത്ത് വൃക്ഷം ആകുമോ?... ഇല്ല. അതിന്‌ പൊട്ടി മുളയ്ക്കാൻ മാത്രം കഴിവ് ഉണ്ടാകും... പിന്നീടങ്ങോട്ടുള്ള വികാസത്തിനു ബാഹ്യമായ ഒട്ടനവധി ഘടകങ്ങൾ ആവശ്യമാണ്. അവയെ സ്വീകരിച്ചു കൊണ്ടാണ് പിന്നീട് വിത്തിന്റെ വളർച്ച. അതുപോലെ ഗർഭപാത്രത്തിൽ ഉരുവം കൊള്ളുന്ന സിഖ്‌താണ്ഡം, മാതാവിന്റെ ശരീരത്തിൽ നിന്നും വെള്ളവും വളവും വലിച്ചെടുത്താണ് വളരുന്നത് 😀😀😀. ഒരു ഘട്ടം കഴിഞ്ഞാൽ മാതാവിന്റെ ശരീരം പോരാതെ വരും. അപ്പോൾ അത്...പുറത്തു വരും... പിന്നീട് അത് ശരീര  നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങളെ സ്വയം ബാഹ്യ വസ്തുക്കളിൽനിന്നും... ആഹാരരൂപത്തിൽ സ്വീകരിച്ചു സ്വയം നിലനിൽക്കാൻ തുടങ്ങുന്നു. ഒരു മനുഷ്യ ശിശു പൂർണ്ണ വളർച്ചയെത്താൻ 18മുതൽ 22വർഷങ്ങൾ വരെ എടുക്കും(തലച്ചോറിന്റെയും ഹൃദയത്തിന്റെയും സമ്പൂർണ്ണത ).🧠



🙆 ലൈംഗിക പ്രത്യുത്പാദനത്തിനുള്ള കഴിവ്, മനുഷ്യശിശു  പൂർണ്ണ വളർച്ച എത്തി എന്നുള്ളതിനുള്ള തെളിവല്ല 😇. പെൺകുട്ടിയിൽ അണ്ഡ വിസർജനം (പെൺ കുഞ്ഞുങ്ങൾ ജനിക്കുന്നത് അണ്ഡവും ആയാണ്) ആരംഭിക്കുന്നതും, ആൺകുട്ടിയിൽ ബീജ ഉത്പാദനം തുടങ്ങുന്നതും... അവർ ശാരീരികമായി പൂർണ്ണ വളർച്ച എത്തി എന്നുള്ളതിനുള്ള തെളിവല്ല.😇.

🌏ഇനി, എന്താണ് മരണം🤔. മരണവും ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല. നിത്യേന നമ്മുടെ ശരീരത്തിൽ കോടാനുകോടി കോശങ്ങൾ നശിക്കുകയും പുതിയവ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. മരണം എന്നത് ഒരു ഫുൾ സ്റ്റോപ്പ്‌ അല്ല. മനുഷ്യ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളും, ഒരാളുടെ മരണ ശേഷം മറ്റൊരാളിൽ പ്രവർത്തിക്കും😀. അതായത് ഒരു മനുഷ്യൻ മരിച്ചാലും അയാളുടെ കണ്ണും കരളും 😀ഒക്കെ മറ്റൊരാളിൽ പ്രവർത്തനക്ഷമം ആയിരിക്കും 😇.(വിശദീകരണം തല്ക്കാലം ഇല്ല. വിഷയം അതല്ലാത്തതുകൊണ്ട്.)🙏. അപ്പോൾ എന്താണ് മരണം. ഹൃദയത്തിന്റെ അല്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ ആവാത്തവിധം നിലക്കുന്നതിനെ ആണ് മരണം എന്ന് പറയുന്നത്. അപ്പോഴും മറ്റു അവയവങ്ങൾ പ്രവർത്തനക്ഷമം
ആയിരിക്കും😇.

🌏അപ്പോൾ എന്താണ് ജീവൻ?. ശരീരത്തിലേക്കു കയറുകയും... ഇറങ്ങിപ്പോകുകയും ചെയ്യുന്ന ഒരു ശക്തിയെ... ഊർജ്ജത്തേ ജീവ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. 🤔രാസ പദാർത്ഥങ്ങൾ കൂടി ചേർന്നാൽ ജീവൻ ഉണ്ടാകുമോ? രാസം,ജൈവം എന്നിങ്ങനെ രണ്ട് യഥാർത്ഥത്തിൽ ഇല്ല. രാസം തന്നെയാണ് ജൈവമായി മാറുന്നത്. ഉദാ : ഓക്സിജൻ കത്താൻ സഹായിക്കുന്ന വാതകമാണ്. അതിന്റെ അടിസ്ഥാന ഘടനയിൽ മനുഷ്യന് ശ്വസിക്കാൻ കൂടി പറ്റില്ല. ഹൈഡ്രജൻ വിഷ വാതകം ആണ്. എന്നാൽ രണ്ടും ഒരു പ്രതേക ആറ്റോമിക ഘടനയിൽ കണികയായി രൂപപ്പെടുത്തിയാലോ... ജലം ആയി 😇... ജലമോ, ജീവനെ നിലനിർത്തുന്നതും. നാം കഴിക്കുന്ന ഭക്ഷണം, പ്രാണവായു, ജലം, എല്ലാം തന്നെ അതിന്റെ ഉള്ളറകളിലേക്ക് കടന്നാൽ രസവസ്തുക്കൾ തന്നെയാണ്. പക്ഷെ അവയുടെ നിലനിൽപ് ഒരു പ്രേത്യേക തലത്തിൽ ആണ് എന്ന് മാത്രം. അതായത് നാം രാസ വസ്തുക്കൾ എന്ന് പറയുന്നവയുടെ, ചില പ്രേത്യേക തരത്തിലുള്ള ഘടനാവസ്ഥ... അത് ജീവ ദായകം ആകുമ്പോൾ, അതിനെ ജൈവം എന്ന് പറയുന്നു 😇. അത്രേയുള്ളൂ. ഒരു ചെടിയുടെ മൂട്ടിൽ ചാണകം ഇട്ടാൽ, ചെടി അതിൽ നിന്നും എന്താണോ സ്വീകരിക്കുന്നത് അത് തന്നെയാണ് നാം രാസവളമായി നൽകുന്നത്. ചെടി ചാണകം വലിച്ചെടുക്കില്ല. ചാണകത്തിലെ രാസ ഘടകകങ്ങൾ അതാണ്‌, സ്വീകരിക്കുന്നത്. 😇. നാം വിറ്റാമിൻ ടാബ്ലറ്റ് കഴിക്കാറില്ലേ... ഭക്ഷണത്തിൽ നിന്നും നമ്മുടെ ശരീരത്തിന് എന്താണോ കിട്ടുന്നത്, അത് തന്നെയാണ് ഗുളിക രൂപത്തിൽ നാം അകത്താക്കുന്നത് 😇. അതായത് രാസം എന്നതും ജൈവം എന്നതും അടിസ്ഥാന മൂലകങ്ങളുടെ ഘടനാ വിശേഷം കൊണ്ട് ഉണ്ടാകുന്ന തിരിവ് ആണ്. 😇അതുകൊണ്ട് തന്നെ ജീവൻ എന്ന പ്രതിഭാസം എങ്ങനെ ഭൂമിയിൽ പ്രത്യക്ഷമായി എന്നത് വിശദീകരിക്കുന്നത് ജീവ ശാസ്ത്രമല്ല...😇രസതന്ത്രമാണ് 👍. അതിന്റെ,നിലനിൽപ്പ്, വികാസ- പരിണാങ്ങളെ പഠിക്കുന്നതാണ് ജീവശാസ്ത്രം.

🌏അപ്പോൾ...തന്നിൽ നിന്നും അന്യമായ വസ്തുക്കൾ കൊണ്ട് സ്വയം  ഊർജ്ജോത്പാദനം നടത്തുക(ഭക്ഷണം ), ആ ഊർജ്ജത്താൽ സ്വയം  നിലനിൽക്കുക, അങ്ങനെ നിലനിൽക്കുന്ന കാലത്തിനിടയ്ക്ക് സ്വന്തം  പ്രത്യുത്പാദനം നടത്തുക,.... ഈ പ്രക്രിയകൾ, എവിടെ,എന്തിൽ  കാണപ്പെടുന്നുവോ, അത് ജീവൻ ഉള്ളതാണ്.... എന്ന് ജീവ ശാസ്ത്രം പറയുന്നു. അവയെ ജീവജാലങ്ങൾ എന്നറിയപ്പെടുന്നു.😇 തീർന്നില്ല ...ഒന്നുകൂടിയുണ്ട്... പാരമ്പര്യം 😇. ജീവജാലം.... ജീവി എന്ന പേര് കിട്ടണമെങ്കിൽ അതിന്‌ പരമ്പര ഉണ്ടായിരിക്കണം. അത് പുമ്പുള്ള ഒരു ജീവിയിൽ നിന്നും വന്നതാകണം 😇. മാത്രമല്ല, അതിന്‌ പിൻഗാമികളെ സൃഷ്ടിക്കുവാനും കഴിയണം 😇. ഇവിടെയും തീർന്നില്ല😀... അതിന്‌ പരിണാമ സാധ്യതയും ഉണ്ടായിരിക്കണം.😇.

🌏അപ്പോൾ... മുൻപ് നിലനിന്നിരുന്ന, നിലനിൽക്കുന്ന ഒന്നിൽ നിന്നും ഉണ്ടായതാകണം,...സ്വയം നിലനിൽക്കുന്നതാകണം... അടുത്ത തലമുറയെ സൃഷ്ടിക്കാൻ കഴിയുന്നതാകണം... പരിണമിക്കാൻ കഴിവുള്ളതായിരിക്കണം. അതിനെയാണ് ജീവി എന്ന് അറിയപ്പെടുന്നത്.





🌏പാരമ്പര്യം, നിലനിൽപ്പ്, പ്രത്യുത്പാദനം, ഉത്പരിവർത്തനം(mutation)... ഇവ ഒത്തൊരുമിച്ചു പ്രകൃതിയിൽ എവിടെ, എന്തിൽ കാണപ്പെടുന്നുവോ... അവിടെ, അതിന്‌ ജീവൻ ഉണ്ട് എന്ന് പറയുന്നു. അതായത് ഇവിടെ പ്രകൃതിയിൽ ഇങ്ങനെ കാണപ്പെടുന്നു. അറിയുന്നു, അനുഭവപ്പെടുന്നു. അതുകൊണ്ട് നാം ജീവനെ ഒരു പ്രതിഭാസമായി മനസ്സിലാക്കുന്നു😇. മറ്റുള്ള ഗ്രഹങ്ങളിലും ഈ പ്രത്യേകതകൾ കാണപ്പെടുന്നുണ്ടോ എന്നതാണ്... നാം ജീവനുണ്ടോ എന്ന അന്വേഷണം കൊണ്ട് അർത്ഥമാക്കുന്നത് 😇.

ഇനിയും ഒരു ചോദ്യം വരും😀... ആദ്യമായി ജീവൻ ഉണ്ടായതെങ്ങിനെ 😀... ആദ്യമായി പെട്ടന്ന് ഒരു ദിവസം ഉണ്ടായതല്ല... 150 കോടി വർഷങ്ങൾ കൊണ്ട്... അന്ന് ഭൂമിയിൽ നിലനിന്നിരുന്ന സാഹചര്യത്തിൽ... ഒരുപാട് ഒരുപാട് രാസ പ്രവർത്തനങ്ങളിലൂടെ.... ആണത് സംഭവിച്ചത്. എല്ലാ രാസ പ്രവർത്തനങ്ങളും വിജയകരമായിരുന്നില്ല. പരസ്പരം കൂടിച്ചേരാനും... നിലനിൽക്കാനും കഴിഞ്ഞവ മാത്രം അവശേഷിച്ചു. അല്ലാത്തവ ഇല്ലാതായി. ഉദാ : സോഡിയം ക്ലോറൈഡ്... അഥവാ ഉപ്പ് എങ്ങനെ ഉണ്ടായി?. ആരെങ്കിലും ഉണ്ടാക്കിയതാണോ. അതോ ഉപ്പ് ഉപ്പായിട്ട് തന്നെ ഉണ്ടായതാണോ. അല്ല. സോഡിയത്തിനും ക്ലോറിനും തമ്മിൽ ചേരാൻ കഴിയും... അങ്ങനെ സോഡിയം ക്ലോറൈഡ്  നിലനിക്കാൻ കഴിയും. ഇതേ പോലെയാണ് ജീവൻ എന്ന പ്രതിഭാസത്തിലേക്കു നയിച്ച അമിനോ അമ്ളങ്ങളുടെയും കഥ 😇




അഭിപ്രായങ്ങള്‍