ബഹിരാകാശത്ത് ആകാശത്തിനു കറുപ്പുനിറമാകാൻ കാരണം എന്ത് ?



ഭൂമിയുടെ ഉപരിതലത്തില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ ഒരു വലിയ താഴികക്കുടം കമിഴ്ത്തിയതുപോലെ നമ്മുടെ തലയ്ക്കു മുകളില്‍ കാണുന്ന നീലാകാശം എന്നത് നമ്മുടെ കണ്ണുകള്‍ നമുക്ക് ഉണ്ടാക്കുന്ന ഒരു പ്രതീതി മാത്രമാണ്. ഒരു മായക്കാഴ്ച! ഭൗമാന്തരീക്ഷത്തില്‍കൂടി കടന്നുവരുന്ന സൂര്യപ്രകാശത്തിനു സംഭവിക്കുന്ന വിഭ്രംശനങ്ങള്‍മൂലം അതിലെ നീലവര്‍ണ്ണം കൂടുതലായി നമ്മുടെ കണ്ണുകളില്‍ എത്തുന്നതിനാലാണിത് സംഭവിക്കുന്നത്. ഇതേ പ്രതിഭാസമാണ് സമുദ്രജലത്തിന്റെ നീലവര്‍ണ്ണത്തിനു പിന്നിലുമുള്ളത്. ഭൗമാന്തരീക്ഷം വിട്ട് മുകളിലേക്ക് പോയാല്‍ പിന്നെ ആകാശവുമില്ല, വായുമണ്ഡലവുമില്ല. സ്പേസ് മാത്രം. സ്പേസ് എന്നാല്‍ സ്ഥലം. നമ്മുടെ പ്രപഞ്ചം മുഴുവന്‍ ഈ സ്പേസിന്റെ ഭാഗമാണ്. ശൂന്യതയും അതിനിടയില്‍ കുറേ ദ്രവ്യങ്ങളും ചേര്‍ന്ന ഒരു സ്ഥലം. ഈ ദ്രവ്യങ്ങളെ നാം ഗ്രഹങ്ങളെന്നും , നക്ഷത്രങ്ങളെന്നും , ജ്യോതിര്‍ ഗോളങ്ങളെന്നും വിളിക്കുന്നു. ശൂന്യതയെ ശൂന്യാകാശമെന്നും. അതിനു നിറമോ , മണമോ ആകൃതിയോ അതിരുകളോ ഇല്ല. സ്പേസ് എന്നാല്‍ സ്പേസ് മാത്രം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാമ്പ് സെറിനെ പറ്റിയുള്ള ചില ഇന്ത്യൻ മിഥ്യാധാരണകൾ.

ഇന്ത്യയിലെ ദ്വീപുകൾ*

നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് നിയമങ്ങൾ