ബഹിരാകാശത്ത് ഒരു വസ്തുവിന് നിശ്ചലമായി നില്‍ക്കുവാന്‍ സാധ്യമാ‍ണോ?


 

ഈ ചോദ്യത്തില്‍ ബഹിരാകാശം എന്നുദ്ദേശിക്കുന്നത് സ്പേസ് ആണ്. സ്പേസില്‍ ഒരുവസ്തുക്കളും അനങ്ങാതെ നില്‍ക്കുന്നില്ല. എല്ലാം മറ്റൊരു കേന്ദ്രത്തിനുചുറ്റുമായി ഗുരുത്വാകര്‍ഷണബലങ്ങളുടെയും , ഗതികോര്‍ജങ്ങളുടെയും ബാലന്‍സുകളില്‍ ചലിച്ചുകൊണ്ടേയിരിക്കുകയാണ്. ചന്ദ്രനും, കൃത്രിമോപഗ്രഹങ്ങളും ഭൂമിക്കു ചുറ്റും, ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനുചുറ്റും, സൂര്യന്‍ നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിനു ചുറ്റും, അങ്ങനെ അങ്ങനെ ചലനം ചലനം സര്‍വ്വത്ര! തത്വത്തില്‍ സ്പേസിലെ എല്ലാ ചലനപഥങ്ങളും ഒരു വൃത്തം, ദീര്‍ഘവൃത്തം, പരാബോള എന്നിവയുടെ ഭാഗമായിരിക്കും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാമ്പ് സെറിനെ പറ്റിയുള്ള ചില ഇന്ത്യൻ മിഥ്യാധാരണകൾ.

ഇന്ത്യയിലെ ദ്വീപുകൾ*

നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് നിയമങ്ങൾ