സിക വൈറസ് ബാധിച്ചാൽ മരണം സംഭവിക്കുമോ?
സിക വൈറസ് പരത്തുന്നത് ഏത് ഇനം കൊതുകുകളാണ്?
Ans : ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർ ത്തുന്ന ഈഡിസ് കൊതുകുകളാണു സിക വൈറസിന്റെയും വാഹകർ . കാഴ്ചയിൽ ഏറ്റവും ചെറിയ കൊതുകാണ് ഈഡിസ് വിഭാഗത്തിലുള്ളത് . സീബ്രയുടേതുപോലെ പുറത്തു വെളുത്ത വരകൾ ഉണ്ടാകും . പ്രധാനമായി കാലിലാണു കടിക്കുന്നത് . വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഇരുന്നാൽ ശല്യം കൂടുതലായിരിക്കും .പകലാണ് ഈ കൊതുകുകൾ കടിക്കുന്നത് . സന്ധ്യാനേരത്തും ശ്രദ്ധിക്കണം .
സിക ലക്ഷണങ്ങൾ എന്തൊക്കെ?
Ans : പനി , ദേഹത്തു ചുവന്ന പാടുകൾ , പേശി വേദന , സന്ധി വേദന , തലവേദന എന്നിവ . വൈറസ് ബാധയുള്ള എല്ലാവർക്കും ലക്ഷ്ണങ്ങൾ ഉണ്ടാകണമെന്നില്ല .

രോഗം എത്രകാലം?
Ans : 2 മുതൽ 7 ദിവസം വരെ രോഗലക്ഷണ് ങ്ങൾ നീണ്ടുനിൽക്കും
സിക ബാധിച്ചാൽ എന്താണു ചികിത്സ്?
Ans : സിക വൈറസിനു പ്രതിരോധ മരുന്നോ പ്രത്യേക ചികിത്സയോ ഇല്ല . ലക്ഷണങ്ങൾ ക്ക് അനുസരിച്ചുള്ള ചികിത്സയാണു നൽകുന്നത് .
സിക ബാധിച്ചാൽ മരണം സംഭവിക്കുമോ?
Ans : അപൂർവമായേ മരണം റിപ്പോർട്ട് ചെയ്തിടടുള്ളത്
ഗർഭിണികൾക്കും കുട്ടികൾക്കും വൈറസ് ബാധ പ്രശ്നമാകുമോ?
Ans : ഗർഭസ്ഥ ശിശുവിന്റെ തല ചുരുങ്ങുകയും നാഡീവ്യൂഹത്തിനു തകരാർ സൃഷ്ടിക്കു കയും ചെയ്യും . സിക വൈറസ് ബാധയുടെ ഫലമായി സുഷുമ്ന നാഡിയെ ബാധിക്കു ന്ന ഗില്ലൻ ബാരി സിൻഡ്രോം കാണാറുണ്ട് . കുട്ടികളിലും മുതിർന്നവരിലും സിക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം .


മനുഷ്യരിൽ നിന്നു പകരുമോ?
Ans : ലൈംഗികബന്ധത്തിലൂടെ പകർന്നതായി വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
Ans : ലൈംഗികബന്ധത്തിലൂടെ പകർന്നതായി വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ