ശരിക്കും മൂന്നാംകണ്ണ് ഉണ്ടോ?
ശരിക്കും മൂന്നാംകണ്ണ് ഉണ്ടോ?... ചിലരൊക്കെ ഈയൊരു ചോദ്യം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. കാണാൻ സാധിക്കാത്തതിനാൽ ഇല്ലെന്നു തന്നെയാണ് പലർക്കും വിശ്വസിക്കാൻ ഇഷ്ടം.
പുരാതന കാലം മുതൽക്കേ മൂന്നാംകണ്ണിനെ പറ്റി മനുഷ്യനറിയാം , അത് ശരിക്കുമുണ്ടായിരുന്നെന്നും പരിണാമത്തിൽ തയിലേക്കു വലിഞ്ഞു പോയെന്നും എന്നാൽ അതൊരു സങ്കല്പമാണെന്നും പറയുന്നവരുമുണ്ട്
ഇന്ത്യയിൽ മാത്രമല്ല പുരാതന ഈജിപ്തിലും മൂന്നാംകണ്ണുള്ള ദൈവങ്ങൾ ഉണ്ടായിരുന്നു പല ഈജിപ്ഷ്യൻ ചിത്രങ്ങളിലും മൂന്നാംകണ്ണുകൾ കാണാം മറ്റു രണ്ടു കണ്ണുകൾ പുറമെയുള്ള കാഴ്ചകൾ കാണാൻ ഉപയോഗിക്കുമ്പോൾ മൂന്നാംകണ്ണ് ആത്മീയമായ പലതിനേയും കാണാൻ ഉപയോഗിക്കുന്നു മാത്രവുമല്ല ഇത്*ശരീരത്തിലുള്ള ഏഴു ഊർജച്ചക്രങ്ങളിൽ ഒന്നായ ആജ്ഞാചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ഊർജച്ചക്രങ്ങൾ ആധുനികശാസ്ത്രം പൂർണമായി അംഗീകരിച്ചിട്ടൊന്നുമില്ല ,പിന്നെ ഇതെങ്ങിനെ!യോഗാചാര്യന്മാരുടെ അഭിപ്രായത്തിൽ കുണ്ഡലിനിയിലൂടെ മൂന്നാംകണ്ണ് ആക്ടിവേറ്റ് ചെയ്യാമെന്നും അതിലൂടെ പോസിറ്റീവായ എനർജി സ്വീകരിക്കാനും അത് പല അസാധാരണ കഴിവുകളും നേടിത്തരുന്നു. ധ്യാനത്തിലൂടെ നിങ്ങൾ മൂന്നാം കണ്ണ് ചക്രത്തെ ഉത്തേജിപ്പിക്കുമ്പോൾ, നിങ്ങളുടെ ഉള്ളിൽ സജീവമല്ലാത്ത അവബോധജന്യമായ ശക്തികൾ* *ഉണർന്നിരിക്കും.അവർക്കു പല സംഭവങ്ങളും മുൻകൂട്ടി കാണാൻ സാധിക്കുന്നു .സാധാരണ സാഹചര്യങ്ങളിൽ നിങ്ങൾക്ക് അറിയാൻ കഴിയാത്ത ചിലത് അറിയുന്നതാണ് ക്ലെയർകോഗ്നിസൻസ്. നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് വരുന്നു.
പല ശാസ്ത്രജ്ഞന്മാരും ഇതിനെ പറ്റി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായപ്രകാരം ഈ മൂന്നാംകണ്ണ് യഥാർത്ഥത്തിൽ തലച്ചോറിനകത്തെ പൈനൽ ഗ്രന്ഥിയുമായി നേരിട്ട്* *ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രന്ഥി കാണാനും കണ്ണുപോലെതന്നെയാണ്. ഈ ഗ്രന്ഥിയുടെ പ്രത്യേകതകൾ തന്നെയാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് അവരെ നയിച്ചതും.
മൂന്നാംകണ്ണ് ഉണ്ടെന്നു പറയുന്ന നെറ്റിയിൽ രണ്ടു പുരികങ്ങൾക്കുമിടയിൽ കുറച്ചുമുകളിലായി , അതായായതു ആജ്ഞാചക്രത്തിന്റെ അതേ സ്ഥലത്തു തന്നെ കുറച്ചു ഉള്ളിൽ തലച്ചോറിനകത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.പൈൻ കോണിന്റെ ആകൃതിയിലുള്ള ഒരു ചെറിയ കാപ്പിക്കുരു ഗ്രന്ഥിയാണ് പൈനൽ ഗ്രന്ഥി, ഇത് എൻഡോക്രൈൻ സിസ്റ്റം നിയന്ത്രിക്കുന്നതിനും മെലറ്റോണിൻ ഉൽപാദിപ്പിക്കുന്നതിനും നിങ്ങളുടെ ഉറക്കം, മാനസികാവസ്ഥ, സമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനും ഉത്തരവാദിയാണ്



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ