Science of Interstellar
Christopher Nolan ന്‍െറ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ Sci-fi ചിത്രമായിരുന്നു Interstellar. അത് വരെ ലോകത്ത് ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച Space ചിത്രമായിരുന്നു Interstellar എന്ന് പറയുന്നതില്‍ യാതൊരു അനീതിയും തന്നെയില്ല. കാരണം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുകയും, അത് വരെ ഉണ്ടായിരുന്നതില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും, ഭൗതിക ശാസ്ത്രത്തിലെ ചില തത്വങ്ങള്‍ക്ക് അതിസങ്കീര്‍ണ്ണമായൊരു തിരക്കഥയും ആയിട്ടായിരുന്നു Interstellar ന്‍െറ വരവ്. ചിത്രം കണ്ട് കഴിഞ്ഞാലും കൂപ്പറും മര്‍ഫിയും TARS എല്ലാം പ്രേക്ഷകരോടൊപ്പം ചെല്ലും എന്നതാണ് ചിത്രത്തിന്‍െറ പ്രതേകത.
ചിത്രം Einstein ന്‍െറ ആപേക്ഷിക സിദ്ധാന്തവും, Wormhole, Twin Paradox, Fourth Dimension തുടങ്ങിയ ഭൗതിക ശാസ്ത്രത്തിലെ വിവിധ മേഖലകള്‍ പ്രതിപാതിക്കുന്നുണ്ട്. അതില്‍ ഏതാനും ചില ഭൗതിക ശാസ്ത്ര പ്രതിഭാസങ്ങളാണ് ഇന്ന് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
Wormhole
നിങ്ങള്‍ ഒരു പേപ്പറില്‍ ഒരു നേര്‍ രേഖ വരുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അതിന്‍െറ ഒരറ്റം A എന്നും മറ്റേ അറ്റം B എന്നും സങ്കല്‍പ്പിക്കുക. ഇപ്പോള്‍ A യില്‍ നിന്നും B വരെയുള്ള ദൂരം എത്രയാണ്..? രേഖക്ക് അനുസരിച്ച് എത്രയുമാകാം. ഇനി ഈ രേഖയില്‍ കൂടി ഒരാള്‍ ഒരൊറ്റത്ത് നിന്ന് മറ്റേ അറ്റം വരെ സഞ്ചരിക്കാന്‍ വേണ്ട സമയമോ..? അതും ദൂരവും വേഗതയും അടിസ്ഥാനപ്പെട്ടിരിക്കും. എന്നാല്‍ നമ്മുക്ക് ഈ ദൂരം കുറക്കാനായി ഒരു short cut ഉണ്ടാക്കിയാലോ..? പക്ഷേ അതെങ്ങനെ എന്നാകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍ അത് വളരെ നിസ്സാരമാണ്. നിങ്ങളുടെ കൈയ്യില്‍ ഉള്ള പേപ്പര്‍ ഒന്ന് മടക്കിയാല്‍ മാത്രം മതി. ഇപ്പോള്‍ A യില്‍ നിന്നും B യില്‍ വളരെ എളുപ്പം എത്താന്‍ സാധിക്കും.
ഇത് പോലെയാണ് Wormhole പ്രവര്‍ത്തിക്കുന്നത്. അഥവാ പ്രപഞ്ചത്തിലെ ഒരു Galaxy യില്‍ നിന്നോ ഒരു നക്ഷത്രത്തില്‍ നിന്നോ മറ്റൊരു Galaxy യിലേക്കോ നക്ഷത്രത്തിലേക്കോ അനായാസം എത്താന്‍ സഹായിക്കുന്ന ഒരു short cut ആണ് Wormhole. നമ്മുക്ക് ഒരിക്കലും തന്നെ ഒരു നക്ഷത്രം പോയിട്ട് മറ്റൊരു ഗ്രഹത്തിലേക്ക് പോലും അനായാസം പോകാന്‍ സാധിക്കില്ല..! സൂര്യന്‍െറ ഏറ്റവും അടുത്തുള്ള നക്ഷത്രമായ Proxima Centauri യിലേക്ക് 17.3 km/s പോയാല്‍ തന്നെ അവിടെ എത്താന്‍ 73,000 വര്‍ഷം വേണ്ടി വരും. അഥവാ ഒരു ആയുസ്സ് കൊണ്ട് പോലും നമ്മുക്ക് എത്താല്‍ സാധിക്കില്ല എന്നര്‍ഥം. അത്രത്തോളം പ്രകാശ വര്‍ഷം അകലെയാണ് അവയൊക്കെയും.
അതിനാല്‍ തന്നെ Wormhole എന്നത് Galaxy കള്‍ നക്ഷത്രങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ഹ്രസ്വ പാതയായി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു തത്വം മാത്രമാണ്. Einstein- Rosen bridge എന്നും Wormhole അറിയപ്പെടാറുണ്ട്. Interstellar, Wormhole എന്ന തത്വത്തെ ഒരു ദൃശ്യവിസ്മയമായി ഉപയോഗിച്ചു എന്നല്ലാതെ ഇത് വരെയും ഒരു Wormhole ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല!
Tesseract
അതിനാല്‍ തന്നെ Wormhole എന്നത് Galaxy കള്‍ നക്ഷത്രങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ഹ്രസ്വ പാതയായി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു തത്വം മാത്രമാണ്. Einstein- Rosen bridge എന്നും Wormhole അറിയപ്പെടാറുണ്ട്. Interstellar, Wormhole എന്ന തത്വത്തെ ഒരു ദൃശ്യവിസ്മയമായി ഉപയോഗിച്ചു എന്നല്ലാതെ ഇത് വരെയും ഒരു Wormhole ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല!
Tesseract
നമ്മള്‍ ജീവിക്കുന്നത് ഒരു ത്രിമാന ലോകത്താണെന്ന് നമ്മുക്കറിയാം. അഥവാ 3 Dimensional Space. 3D എന്നാല്‍ നീളം, വീതി, ആഴം (x,y,z) എന്നീ മൂന്ന് മാനങ്ങള്‍ ആണ്. ഇനി Tesseract എന്താണെന്ന് പറയാം. Tesseract എന്നത് 4 Dimensional Space ആണ്. അഥവാ length, width, height അതോടൊപ്പം trength (x,y,x+w).
നമ്മുക്കറിയാം നീളം എന്നത് വീതിക്കും, ആഴം എന്നത് നീളത്തിനും ആഴത്തിനും Perpendicular (ലംബരേഖ) ആയിരിക്കും. ഇനി trength എന്നാല്‍ ഈ മൂന്ന് മാനങ്ങള്‍ക്കും Perpendicular ആയിരിക്കും.
കൂപ്പര്‍ Wormhole ല്‍ തിരിച്ച് സഞ്ചരിക്കുന്ന സമയത്ത് ഒരു Tesseract ല്‍ വീഴുന്നതായി കാണാം. ശേഷം Tesseract ല്‍ നിന്ന് കൊണ്ട് കൂപ്പര്‍ മര്‍ഫിയുടെ ഭൂത കാലവും തന്‍െറ ഭൂതകാലത്തിലെ പ്രതിരൂപത്തെയും കാണുന്നു. കൂപ്പറിന് എങ്ങനെ ഒരേ സമയം തന്‍െറ വര്‍ത്തമാന കാലവും ഭൂത കാലവും കാണാന്‍ കഴിഞ്ഞു എന്ന് ചോദിച്ചാല്‍ അതിന്‍െറ ഉത്തരവും Tesseract എന്നാണ്. കാരണം 3D യില്‍ നിന്നും 4D യില്‍ എത്തുബ്ബോള്‍ കാലവും അനുഭവിക്കാന്‍ കഴിയും എന്നതാണ് കാര്യം.
ചിത്രം ഇതുവരെ കാണാന്‍ കഴിയാത്തവര്‍ തൊട്ട് താഴെ കാണുന്ന Paragraph skip ചെയ്ത ശേഷം ബാക്കി വായിക്കുക.
മര്‍ഫി ചിത്രത്തിന്‍െറ ആദ്യ ഭാഗത്ത് തന്‍െറ മുറിയിലെ Book shelf ല്‍ പ്രേതം ഉണ്ടെന്ന് പറയുന്നതായി കാണാം, സത്യത്തില്‍ കൂപ്പര്‍ ആയിരുന്നു Morse Code എന്ന വാര്‍ത്താ വിനിമയ മാര്‍ഗ്ഗം വഴി മര്‍ഫിക്ക് Tesseract ല്‍ നിന്നും, അഥവാ ഭാവിയില്‍ നിന്നും സന്ദേശങ്ങള്‍ എത്തിച്ചതെന്ന് അര്‍ഥം.
Interstellar ല്‍ നാം ഏറ്റവും കൂടുതല്‍ അത്ഭുതപെട്ടത് കൂപ്പറിന്‍െറയും മകള്‍ മര്‍ഫിയുടെയും പ്രായത്തില്‍ വരുന്ന വൈരുദ്യങ്ങള്‍ കണ്ടാണ്. ചിത്രത്തിന് വേണ്ടി നോളന്‍ അത്തരം ഒരു പ്രതിഭാസം സാങ്കല്‍പ്പികമായി സൃഷ്ടിച്ചതാണോ അതോ ഭൗതിക ശാസ്ത്രം അനുസരിച്ച് അത് സംഭവ്യമാണോ?




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ