Strangest and Scariest Planets




THE DIAMOND PLANET

ഭൂമിയിൽ നിന്നും 40 പ്രകാശവർഷങ്ങൾക്ക് അകലെയാണ് 55 CANCRI -E എന്ന ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തിന്റെ സവിശേഷത എന്തെന്ന് കേട്ടു കഴിഞ്ഞാൽ അവിടെ പോകാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ നമ്മൾ ആഗ്രഹിച്ചു പോകും, കാരണം നമ്മുട ഗ്രഹത്തിൽ Diamonds എന്ന് പറഞ്ഞാൽ വളരെ അമൂല്യമായ ഒരു നിധിയാണ്. എന്നാൽ 55 CANCRI -E എന്ന ഗ്രഹത്തിൽ Diamonds ന് ഒരു വിലയും ഉണ്ടായിരിക്കില്ല, കാരണം ഈ ഗ്രഹത്തിൽ മൂന്നിൽ ഒരു ശതമാനവും Diamonds ആണ്.





ഇവിടെ ഉള്ള Diamonds മുഴുവൻ ശേഖരിച്ചു ഒരു ഗോളം ആക്കി മാറ്റിയാൽ ആ ഗോളത്തിന് നമ്മുടെ ഭൂമിയെക്കാൾ വലുപ്പം ഉണ്ടായിരിക്കും. ഭൂമിയുടെ 8 മടങ്ങു മാസ്സ് ഇതിനുണ്ട്. കാർബൺ ആണ് ഇതിൽ കൂടുതലും അടങ്ങിയിരിക്കുന്നത്, മാത്രമല്ല 726°c ആണ് ഈ ഗ്രഹത്തിന്റെ ശരാശരി താപനില. നമുക്ക് അറിയാം അധികഠിനമായ താപമുള്ള സ്ഥലത്ത് വെച്ച് കാർബൺ ചില ക്രിസ്റ്റൽസ് Particles ആയിട്ട് കൂടി ചേരുമ്പോൾ ആണ് അത് Diamond ആയി മാറുന്നത്. അങ്ങനെയാണ്  ഈ ഗ്രഹത്തിൽ ഇത്രയേറെ Diamonds ഉണ്ടായത്.

WATER WORLDS




Interstellar സിനിമ കണ്ടിട്ടുള്ള എല്ലാവർക്കും പരിചയമുള്ള ഒരു ഗ്രഹമാണ് Miller's Planet. മുഴുവൻ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു ഗ്രഹം. ഉപരിതലം മുഴുവൻ ജലം നിറഞ്ഞു കിടക്കുന്ന ഗ്രഹങ്ങൾ യഥാർത്ഥത്തിൽ പ്രപഞ്ചത്തിൽ ഉണ്ട്. ഉദാഹരണത്തിന് Gliese 1214B. ഭൂമിയിൽ നിന്നും 40 പ്രകാശവർഷങ്ങൾക്ക് അകലെയാണ് ഈ ഗ്രഹം സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ മൂന്ന് മടങ്ങോളം വലിപ്പമുള്ള ഗ്രഹമാണിത്. ഇവിടെയുള്ള കടലുകളെ വച്ച് നോക്കുമ്പോൾ ഭൂമിയിൽ ഉള്ള കടലുകൾ എല്ലാം ചെറിയ ഒരു കുളം മാത്രമാണെന്നു പറയേണ്ടി വരും.



ഭൂമിയുടെ ഉപരിതലത്തിൽ 70% ജലം നിറഞ്ഞത് ആണെങ്കിലും ഭൂമിയുടെ മുഴുവൻ മാസിന്റെ വെറും 0.005% മാത്രമാണ് ജലത്തിന്റെ മാസ്സ്, എന്നാൽ Gliese 1214B യുടെ മാസിന്റെ 10% നവും ജലമാണ്. 100 KM വരെ ആഴമുള്ള വലിയ കടലാണ് ഇതിന്റെ ഉപരിതലം. ഭൂമിയുടെ കടലുകളുടെ ശരാശരി ആഴം എന്നത് 3.6 KM ആണ്. എന്നിട്ട് പോലും നമ്മുടെ കടലുകളിൽ നീല തിമിംഗലങ്ങളെ പോലെയുള്ള ഭീമൻ ജീവികൾ ഉണ്ട്. അപ്പോൾ ഒരുപക്ഷെ Gliese 1214B യിൽ ജീവൻ ഉണ്ടെങ്കിൽ അവിടുത്തെ 100 KM ആഴമുള്ള കടലുകളിൽ എത്രമാത്രം വലിയ ജീവികൾ ഉണ്ടായിരിക്കും. ഈ കടലിന്റെ അടിത്തട്ടിൽ ഉള്ള സമ്മർദ്ദം എന്നത് നമുക്ക് സങ്കൽപ്പിക്കാവുന്നതിലും വളരെ അധികമായിരിക്കും. ഈ സമ്മർദ്ദം കാരണം അടി ഭാഗത്തുള്ള ജലം അസാധാരണമായ Ice ആയി മാറും. നമ്മൾ സാധാരണ കാണുന്നതുപോലത്തെ തരം Ice അല്ല ഇത്, തണുപ്പ് ഇല്ലാത്ത ഘര രൂപത്തിൽ ഉള്ള ജലമാണ്. അതായത് അതിശക്തമായ സമ്മർദ്ദം കാരണം ജലകണികകൾ ചേർന്ന് ഘര രൂപത്തിൽ ആകുന്നതാണ്.








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാമ്പ് സെറിനെ പറ്റിയുള്ള ചില ഇന്ത്യൻ മിഥ്യാധാരണകൾ.

ഇന്ത്യയിലെ ദ്വീപുകൾ*

നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് നിയമങ്ങൾ